ബഫർ സോൺ: അമിക്കസ് ക്യൂറി പിന്തുണച്ചു, കേരളത്തിന്റെ പുനഃപരിശോധന ഹർജി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ മുതൽ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ടുള്ള വിധിക്കെതിരെ കേരളം നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ്മാരായ ബി ആർ ഗവായ്, സൂര്യ കാന്ത്, ജെ ബി പർഡിവാല എന്നിവർ അടങ്ങിയ പരിസ്ഥിതി കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചാണ് കേരളത്തിന്റെ പുനഃപരിശോധന ഹർജിയിൽ വാദം കേൾക്കുന്നത്.

പുനഃപരിശോധന ഹർജി അടിയന്തിരമായി കേൾക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കറും വ്യാഴാഴ്ച ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടു. ഈ ആവശ്യം ജസ്റ്റിസ് ഗവായ് അംഗീകരിച്ചു. തുടർന്നാണ് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ചേരുന്ന പരിസ്ഥിതി ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ നിർദേശിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍