അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചു; സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്‌ഫോം ഉടമകള്‍ക്കും എതിരെ കേസ്

തിരുവനന്തപുരം: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിനെ അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലിസ്. ഒറ്റിറ്റി പ്‌ളാറ്റ്‌ഫോം ഉടമകളെയും സംവിധായികയെയും പ്രതികളാക്കി തിരുവനന്തപുരം വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. വഞ്ചനാ കുറ്റവും ചുമത്തി.യുവാവിന്റെ വിശദമൊഴിയെടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു. 

അഡല്‍ട് ഒ.ടി.ടി പ്‌ളാറ്റ് ഫോമിനും വനിതാസംവിധായികയ്ക്കുമെതിരെയാണ് വെങ്ങാനൂര്‍ സ്വദേശിയായ ഇരുപത്തിയാറുകാരന്‍ മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയത്. ദീപാവലി ദിവസം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം തടഞ്ഞില്ലെങ്കില്‍ ആത്മഹത്യയല്ലാെത പോംവഴിയില്ലെന്നും തന്നെ രക്ഷിക്കണമെന്നും യുവാവ് അഭ്യര്‍ഥിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍