വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്


പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയില്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആലത്തൂര്‍, വടക്കഞ്ചേരി ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. നിരവധി പേര്‍ക്ക് ഗുരുതര പരുക്കുണ്ടെന്നാണ് വിവരം.

വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്താണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് ടൂറിസ്റ്റ് ബസിലിടിച്ച് മറിയുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍