"നന്മയുളള സമൂഹത്തിന് ആരോഗ്യമുള്ള യുവത്വം.. " എസ് ഡി പി ഐ ലഹരി വിരുദ്ധ വിളംബര റാലിയും സംഗമവും നടത്തി

താമരശ്ശേരി:  ലഹരി പുതിയ രൂപത്തിലും ഭാവത്തിലും നമ്മുടെ വിദ്യാർത്ഥികളെയും യുവാക്കളെയും കാർന്ന് തിന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എസ് ഡി പി ഐ സംഘടിപ്പിക്കുന്ന "നന്മയുള്ള സമൂഹത്തിന് ആരോഗ്യമുള്ള യുവത്വം" കാമ്പയിൻറെ ഭാഗമായി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി ബോധവൽക്കരണ വിളംബര റാലിയും സംഗമവും സംഘടിപ്പിച്ചു. വിദ്യാലയ പരിസരങ്ങളിലും ടൗണുകളിലും ഉൾഗ്രാമങ്ങളിലും ലഹരി മാഫിയ ഇന്ന് സജീവമാണ് ഇതിനെതിരെ യുവാക്കളെ ചേർത്തുനിർത്തി കൃത്യമായ ബോധവൽക്കരണത്തിലൂടെ മാത്രമേ തടഞ്ഞു നിർത്താൻ കഴിയുമെന്ന് സംഗമം വിലയിരുത്തി.

 നൗഫൽ വാടിക്കൽ, അഷ്റഫ് നാട്ടുകാരൻ  എന്നിവർ റാലിക്ക് നേതൃത്വം നൽകി. സിദ്ദിഖ് ഈർപ്പോണ, സലീം കാരാടി, ജാഫർ പരപ്പൻപൊയിൽ, ജാബിർ കാരാടി എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍