പൂനൂർ മണ്ഡലം മുജാഹിദ് സമ്മേളനം നവംബർ 10 ന് കാന്തപുരത്ത്

പൂനൂർ: ഡിസംബർ അവസാനവാരം കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം പൂനൂർ മണ്ഡലം കെ.എൻ.എം. നവംബർ 10 ന്  കാന്തപുരത്ത് വിപുലമായ പരിപാടികളോടെ മുജാഹിദ് സമ്മേളനം നടത്തുന്നു. വൈകു: 4.30 ന് ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായ അലി ഷാക്കിർ മുണ്ടേരി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.ടി. ബിനോയ് , ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ. അബ്ദുല്ല മാസ്റ്റർ, കെ.എൻ.എം.ജില്ലാ സെക്രട്ടരി അലി കിനാലൂർ, പ്രമുഖ പണ്ഡിതൻ സുലൈമാൻ മുസ്ല്യാർ ചൊക്ലി, എൻ. അജിത് കുമാർ തുടങ്ങിയവർ പ്രസംഗിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍