തച്ചംപൊയിൽ ചാലക്കരയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചിട്ടില്ല
താമരശ്ശേരി: തച്ചം പൊയിൽ ചാലക്കരയിലുണ്ടായ ബൈക്കപകടത്തില്‍ പരുക്കേറ്റയാൾ മരിച്ചിട്ടില്ല. കട്ടിപ്പാറ കരിഞ്ചോലയിൽ താമസിക്കുന്ന മുഹമ്മദലി മരിച്ചു വെന്ന പ്രചാരണത്തിന് കാരണമായത് തെറ്റിദ്ധാരണയെന്ന് നാട്ടുകാരുടെ അന്വേഷണത്തിൽ വ്യക്തമായി. വെള്ളിയാഴ്ച വൈകിട്ടാണ് മുഹമ്മദലി സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരിച്ചു എന്നാണ് പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്.
ആശുപത്രിയിൽ എത്തിയവർക്ക് പറ്റിയ അബദ്ധമാണ് പ്രചാരണത്തിന് കാരണമായത്. പള്ളിയിൽ നിന്ന് മയ്യിത്ത് നിസ്കാരത്തിന്റെ സമയം വിളിച്ചു പറയുകയും ഖബറടക്കത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ് തിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ്
അപകടത്തിൽ പരുക്കേറ്റ മറ്റൊരു മുഹമ്മദലിയാണ് മരിച്ചത് എന്ന് വ്യക്തമായത്. ഇൻക്വസ്റ്റിനായി താമരശ്ശേരി പോലീസും മോർച്ചറിയിൽ എത്തിയിരുന്നു. സാരമായി പരുക്കേറ്റതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അപകടത്തിൽ പരുക്കേറ്റ മറ്റൊരു മുഹമ്മദലിയാണ് മരിച്ചത് എന്ന് വ്യക്തമായത്. ഇൻക്വസ്റ്റിനായി താമരശ്ശേരി പോലീസും മോർച്ചറിയിൽ എത്തിയിരുന്നു. സാരമായി പരുക്കേറ്റതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍