രണ്ട് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 17 വർഷം കഠിനതടവും 65000 രൂപ പിഴയും
തിരുവനന്തപുരം: വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് പെൺമക്കളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്ന പിതാവിന് 17 വർഷം കഠിനതടവും 65000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലോട് പെരിങ്ങമ്മല ചിതറ സ്വദേശി ഷൈജു (48) വിനെയാണ് ശിക്ഷിച്ചത്. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി (പോക്‌സോ) ജഡ്ജ് കെ.പി. സുനിലാണ് ശിക്ഷ വിധിച്ചത്. 11 ഉം 14 ഉം വയസുള്ള പെൺമക്കളെ ചെറുപ്രായം മുതൽ ഷൈജു പീഡിപ്പിച്ചുവരികയായിരുന്നു. അത്യപൂർവമായ കേസാണിതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
പ്രതിയുടെ ശാരീരിക ഉപദ്രവം സഹിക്കാനാകാതെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഇതേത്തുടർന്ന് മൂന്ന് വയസു മുതൽ രണ്ടു കുട്ടികളും അനാഥാലയത്തിൽ നിന്നാണ് പഠിച്ചിരുന്നത്. അവധിക്ക് വീട്ടിൽ വരുന്ന സമയത്തെല്ലാം അപ്പൂപ്പനും അമ്മൂമ്മയും ഇല്ലാത്ത സമയത്ത് പ്രതി കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് പ്രോസിക്യൂഷൻ കേസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍