പാചക വാതക വിലയില്‍ കുറവ്; വാണിജ്യ സിലിണ്ടറിന് കുറച്ചത് 115.50 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില കുറച്ച് കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാമിന്റെ സിലിണ്ടറിന് 115.50 രൂപ കുറച്ചു.
രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചിട്ടുണ്ട്. ലിറ്ററിന് 40 പൈസ വീതമാണ് കുറഞ്ഞത്. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 43 പൈസയുടെയും ഡീസലിന് 41 പൈസയുടെയും കുറവുണ്ട്. കൊച്ചിയില്‍ 105.29 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ലിറ്റര്‍ ഡീസലിന്റെ വില 94.25 രൂപയും. അഞ്ചുമാസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില കുറച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍