32000 സ്ത്രീകൾ മതം മാറി സിറിയയിൽ'; കേരള സ്റ്റോറി സിനിമയ്ക്ക് എതിരെ കേസെടുക്കാൻ DGP


തിരുവനന്തപുരം: 'കേരള സ്റ്റോറി' എന്ന ഹിന്ദി ചിത്രത്തിനെതിരെ കേസെടുക്കാൻ ഡിജിപിയുടെ നിർദേശം. സിറ്റി പോലീസ് കമ്മിഷണർക്കാണ് കേസെടുക്കാൻ നിർദേശം നൽകിയത്. ഹൈടെക് സെൽ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് നിർദേശം. സിനിമയുടെ ടീസറിൽ നിയമവിരുദ്ധ ഉള്ളടക്ക മുണ്ടെന്നാണ് ഹൈടെക് സെൽ റിപ്പോർട്ട്. 'കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥകൾ! എന്ന പേരിലായിരുന്നു ടീസർ പുറത്തു വന്നത്.

കേരളത്തിൽ നിന്നും 32,000 സ്ത്രീകളെ മതംമാറ്റി ഐ.എസിൽ എത്തിച്ചു എന്ന് ചിത്രത്തിന്റെ ടീസറിൽ പരാമർശിക്കുന്നത്. ഇതിനെതിരെ മാധ്യമപ്രവർത്തകനായ ബി.ആർ. അരവിന്ദാക്ഷനാണ് സെൻസർ ബോർഡിൽ പരാതി നൽകിയത്. വ്യാജവിവരങ്ങൾ യാഥാർഥ്യമെന്ന തരത്തിൽ ചിത്രം അവതരിപ്പിക്കുന്നു എന്നാണ് പരാതി.

എന്റെ പേര് ശാലിനി ഉണ്ണികൃഷ്ണൻ. മനുഷ്യരാശിയെ സേവിക്കാൻ ഒരു നഴ്സാകാൻ ഞാൻ ആഗ്രഹിച്ചു. ഇന്ന് ഞാൻ ഫാത്തിമ ബാ. അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന ഐസിസ് ഭീകവാദി. ഞാൻ തനിച്ചല്ല. എന്നെപ്പോലെ 32,000 സ്ത്രീകളെ ഇതിനകം മതപരിവർത്തനം ചെയ്യപ്പെടുകയും, സിറിയയിലെയും യമനിലെയും മരുഭൂമികളിൽ അടക്കം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്., എന്ന് വീഡിയോയിലെ യുവതി പറയുന്നു.

സുദീപ്തോ സെൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. സൺഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ വിപുൽ അമൃത് ലാൽ ഷായാണ് ചിത്രം നിർമ്മിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍