പാൽ വില വർദ്ധിപ്പിക്കണം ; മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസ്സോസിയേഷന്‍


താമരശ്ശേരി | ഉത്പാദന ചെലവ് വര്‍ധിച്ചതിനാല്‍ സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും പാലിന് അടിയന്തിരമായി വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്ഷീര കര്‍ഷകര്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസ്സോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ താമരശ്ശേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലിന് വില നര്‍ധിപ്പിക്കാതെ കേരള ഫീഡ്‌സും മില്‍മയും കാലിത്തീറ്റയുടെ വില വര്‍ധിപ്പിച്ചത് കര്‍ഷകരെ തീര്‍ത്തും ദുരിതത്തിലാക്കിയിരിക്കുകയാണ്. കേരള പിറവി ദിനത്തില്‍ ഒരു ചാക്ക് തീറ്റക്ക് 150 രൂപയാണ് വര്‍ധിപ്പിച്ചത്. തീറ്റയുടെ വില വര്‍ധിപ്പിക്കില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ലെന്നും 2019 ന് ശേഷം പാലിന് ഒരു രൂപ പോലും വര്‍ധിപ്പിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്ന പാലിന് സെസ് ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്നും അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മനാഫ് ഈങ്ങാപ്പുഴ, സെക്രട്ടറി അജേഷ് പി നായര്‍ എന്നിവര്‍ താമരശ്ശേരി പ്രസ് ഫോറം മീഡിയ ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍