ഭരണഘടനാ ദിനത്തോട് അനുബന്ധിച്ചു ശില്പശാല സംഘടിപ്പിച്ചു.
കട്ടിപ്പാറ : നവംബർ 26 ഭരണഘടനാ ദിനത്തോട് അനുബന്ധിച്ചു നെഹ്‌റു യുവ കേന്ദ്ര കോഴിക്കോടും ചമൽ അംബേദ്കർ സാംസ്കാരിക നിലയവും ചേർന്ന് ജില്ലാ തല ഏകദിന ശില്പശാല സംഘടിപ്പിച്ചു. " മനുഷ്യാവകാശവും ഭരണഘടനയും "എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു. റിട്ട. പോലീസ് സൂപ്രണ്ട് ശ്രീ. സി. ടി. ടോം വിഷയാവതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ. നിധീഷ് കല്ലുള്ളതോട് മുഖ്യതിഥി യായി. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. അനിൽ ജോർജ്, ഏഴാം വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി, നെഹ്‌റു യുവ കേന്ദ്ര നാഷണൽ യൂത്ത് വോളണ്ടീയർ കെ. വൈ. ജോസ്ന, അംബേദ്കർ സാംസ്കാരിക നിലയം പ്രസിഡന്റ് എം. പി. കുഞ്ഞാലിക്കുട്ടി, സെക്രട്ടറി രാജൻ, സെബാസ്റ്റ്യൻ, രതീഷ് പി എം എന്നിവർ സംസാരിച്ചു. തുടർന്ന് ഭരണഘടന ആമുഖ അവതരണവും നടത്തുന്നു
ശില്പശാലയുടെ ഭാഗമായി ചമൽ അംബേദ്കർ കോളനി വിദ്യാർഥികൾക്കായി ഭരണഘടന ക്വിസ് മത്സരവും അംബേദ്കർ ലൈബ്രറി അംഗങ്ങൾക്കായി "ഭരണഘടനയും മനുഷ്യാവകാശവും "എന്ന വിഷയത്തിൽ സംവാദവും നടക്കും.
