എസ്കെഎസ്എസ്എഫ് കോരങ്ങാട് ക്ലസ്റ്റർ കമ്മിറ്റി സർഗലയം സംഘടിപ്പിച്ചു.
താമരശ്ശേരി: എസ്കെഎസ്എസ്എഫ് കോരങ്ങാട് ക്ലസ്റ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർഗലയം ഇസ്ലാമിക കലാ സാഹിത്യ മത്സരം സംഘടിപ്പിച്ചു.
ചാലക്കര ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് സഈദ് ഹസനി ചാലക്കരയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഉസ്താദ് ജമാലുദീൻ വാഫി ഉദ്ഘാടനം നിർവഹിച്ചു .മുഖ്യപ്രഭാഷണം താമരശ്ശേരി മേഖല എസ്കെഎസ്എസ്എഫ് ജനറൽസെക്രട്ടറി സലാം കോരങ്ങാട് നിർവഹിച്ചു. ശമ്മാസ് ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി ,സഅദ് തച്ചംപൊയിൽ, സിനാൻ കോരങ്ങാട് , അഫ്താബ് ഹസനി എകരൂൽ, നിയാസ് കോരങ്ങാട് , നസീം തച്ചംപൊയിൽ, ഷബീർ കോരങ്ങാട് എന്നിവർ പങ്കെടുത്തു .
വിവിധ യൂണിറ്റുകളിൽ നിന്നും വന്ന നൂറിൽപരം മത്സരാർത്ഥികൾ മാറ്റുരച്ച സർഗലയത്തിൽ തച്ചംപൊയിൽ യൂണിറ്റ് കമ്മിറ്റി ഓവറോൾ കിരീടത്തിന്നർഹരായി , രണ്ടാം സ്ഥാനം കോരങ്ങാട് യൂണിറ്റ് കമ്മിറ്റിയും മൂന്നാം സ്ഥാനം ചാലക്കര യുണിറ്റ് കമ്മിറ്റിയും കരസ്ഥമാക്കി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍