ലഹരി വിരുദ്ധ സംഗമവും മനുഷ്യചങ്ങലയും തീർത്തു


താമരശ്ശേരി:കോരങ്ങാട് മദ്യ വിരുദ്ധ സമിതിയുടെ  ആഭിമുഖ്യത്തിൽ   സംഗമവും മനുഷ്യചങ്ങലയും നടന്നു.
സംഗമം താമരശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ് ഉദ്ഘാടനം ചെയ്തു. 


ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ  എ പി മുസ്തഫ  ആയിഷ മുഹമ്മദ് 
 ആർഷ്യ സമിതിയുടെ കൺവീനർ അഷ്റഫ്കോരങ്ങാട്  മഹല്ല് ഖാസി
അബ്ദുൽ റഷീദ് ഫൈസി
 എ പി ഷംസീർ തുടങ്ങിയവർ സംസാരിച്ചു. 
ജനകീയ ലഹരി വിരുദ്ധ സമിതി കൺവീനർ 
പി എം അബ്ദുൽ മജീദ് 
സ്വാഗതവും ചെയർമാൻ പി എ അബ്ദുസമദ് ഹാജി അധ്യക്ഷതയും വഹിച്ചു.താമരശ്ശേരി സബ് ഇൻസ്പെക്ടർ 
എം കെ പുരുഷോത്തമൻ ക്ലാസ് എടുത്തു മനുഷ്യ ചങ്ങലയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു .

പ്രദേശത്ത് ഒരു മാസം കാലം കൊണ്ട്  എഴ് കുടുംബയോഗങ്ങൾ ചേരുകയും പ്രസ്തുത കുടുംബയോഗത്തിനകത്ത് പ്രത്യേകം ജാഗ്രത സമിതി രൂപീകരിക്കുകയും ചെയ്താണ്  സംഗമം നടത്തിയത്. 

ലഹരി വിരുദ്ധ സമിതിയുടെ പ്രവർത്തനം ഭാവിയിൽ ശക്തമായി മുന്നോട്ടു പോവുകയും
 ലഹരി മയക്കുമരുന്ന് എന്നിവയിൽ അകപെട്ട വരെയും അത് വിപണനം നടത്തുന്നവരെയും തടയാനാവശ്യമായ കർമ്മസമിതികൾക്ക് രൂപം നൽകുകയും ചെയ്തു.പരിപാടിക്ക് രാജേഷ് ഹബീബ് റഹ്മാൻ എ പി ഭാസ്കരൻ പി സി ബഷീർ പിടി നജീബ് ഹനീഫ മാസ്റ്റർ 
തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍