ഷാള്‍ ചക്രത്തില്‍ കുടുങ്ങി ബൈക്കില്‍ നിന്ന് വീണ വീട്ടമ്മ മരിച്ചു
ചാലക്കുടി: ഷാള്‍ ചക്രത്തില്‍ കുടുങ്ങി ബൈക്കില്‍ നിന്ന് വീണ വീട്ടമ്മ മരിച്ചു. മേലൂര്‍-കുവക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30-നായിരുന്നു അപകടം. തലവേദനയെ തുടര്‍ന്ന് ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സ തേടി സഹോദരനൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ നോര്‍ത്ത് ചാലക്കുടിയിലായിരുന്നു അപകടം.
ഷാള്‍ കുടുങ്ങിയപ്പോള്‍ താഴേയ്ക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റു. ഉടന്‍ സെയ്ന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ താത്കാലിക ജീവനക്കാരിയായിരുന്നു. മക്കള്‍: അഭിജിത്ത്, അന്‍ജിത്ത്. സംസ്കാരം ചൊവ്വാഴ്ച 11-ന് മേലൂര്‍ ശ്മശാനത്തിൽ.
