കല തച്ചപൊയിൽ സെവൻസ് ഫുട് ബോൾ ടൂർണമെന്റിന് നാളെ തുടക്കമാകും
താമരശ്ശേരി : കല തച്ചപൊയിൽ ഒരുക്കുന്ന മുപ്പതാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കമാവും.
തച്ചംപൊയിൽ കല ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ടൂർണ്ണമെന്റിൽ ആദ്യ മത്സരം ലൈറ്റിങ് കൊടുവള്ളി x ബ്രസീൽ ചേന്നമംഗലൂർ എന്നീ ടീമുകൾ മാറ്റുരക്കും. രാത്രി 7 മണിയുടെ കളി ആരംഭിക്കും.
