ബ്ലോക്ക് തല കേരളോത്സവം അത്ലറ്റിക് മത്സരങ്ങളുടെ ഉദ്ഘാടനം


താമരശ്ശേരി : ബ്ലോക്ക് തല കേരളോത്സവം അത്ലറ്റിക് മത്സരങ്ങളുടെ ഉദ്ഘാടനം  ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാ ബീവി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.കെ കൗസർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, കൊടുവള്ളി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടീ. എം രാധാകൃഷ്ണൻ, ബ്ലോക്ക് മെമ്പർമാരായ സുമ രാജേഷ്, ഷിൽന ഷിജു വാർഡ് മെമ്പർ ഫസീല ഹബീബ്, അഷ്റഫ് കോരങ്ങാട്, അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ മാസ്റ്റർ, ബഷീർ മാസ്റ്റർ സംസാരിച്ചു. കെ പി അശോകൻ സ്വാഗതവും റൈഷ നന്ദിയും പറഞ്ഞു.