ലഹരി വിരുദ്ധ സംഗമവും മനുഷ്യ ചങ്ങലയും നാളെ കോരങ്ങാട്
താമരശ്ശേരി : കോരങ്ങാട് ജനകീയ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ
ലഹരി വിരുദ്ധ ബോധവൽക്കരണ സംഗമവും മനുഷ്യച്ചങ്ങലയും നാളെ 6 /11 /2022 ഞായറാഴ്ച 4 മണിക്ക് കോരങ്ങാട് .
പുതിയ തലമുറയെ കാർന്നു തിന്നുന്ന ലഹരി - മയക്കുമരുന്ന് വിപത്തിനെതിരെ പ്രദേശത്ത് ഏഴ് കുടുംബ യോഗങ്ങൾ ചേരുകയും താമരശ്ശേരി എക്സൈസ് പോലീസ് മറ്റ് സാമൂഹിക സന്നദ്ധ പ്രവർത്തകർ* ഉൾപ്പെടുത്തി ഒരു മാസക്കാലം ബോധവൽക്കരണ ക്ലാസുകൾസംഘടിപ്പിച്ചുകൊണ്ട് സമാപനമായ നവംബർ 6 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് സംഗമവും മനുഷ്യച്ചങ്ങലയും തീർക്കുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള വിദ്യാഭ്യാസ ഹബ്ബായ കോരങ്ങാട്ട് വരാനിരിക്കുന്ന കാലഘട്ടങ്ങളിൽ യുവാക്കളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രത്യേകം ജാഗ്രത സമിതി രൂപീകരിച്ചാണ് ലഹരി വിരുദ്ധ സമിതി പുതിയ ഈ നീക്കത്തിന് തുടക്കം കുറിച്ചത്.പുതുതലമുറയെനശിപ്പിക്കാനുള്ള പുത്തൻ കെമിക്കൽ മയക്കുമരുന്ന് വിപണനവും ഉപയോഗവും തടയുകയാണ് ലക്ഷ്യം നാളെ നടക്കുന്ന സംഗമത്തിൽ സാമൂഹിക - മത സാംസ്കാരിക സംഘടന പ്രതിനിധികളും പോലീസ് & എക്സൈസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍