സെനഗൽ പൊരുതി നേടി; അനായാസം നെതർലൻഡ്സ്
ദോഹ> ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എയിൽ
നിന്ന് സെനഗലും നെതർലൻഡ്സും പ്രീക്വാർട്ടറിലേക്ക് കുതിച്ചു. പ്രീക്വാർട്ടർ ഉറപ്പിക്കാൻ വിജയം അനിവാര്യമായ സെനഗൽ, ഇക്വഡോറിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾ നേടിയാടിയാണ് കളം നിറഞ്ഞത്. ഇസ്മയില സാർ (44), കാലിഡു കൂലിബാലി (70) എന്നിവരാണ് സെനഗലിനായി ഗോൾ നേടിയത്. ഇക്വഡോറിന്റെ ഗോൾ മോയ്സസ് കയ്സെഡോ (67) നേടി. ഇക്വഡോർ സമനിലഗോൾ കണ്ടെത്തി വെറും മൂന്നു മിനിറ്റിനുള്ളിൽ തിരിച്ചടിച്ചാണ് സെനഗൽ കരുത്ത് കാട്ടിയത്.
ആതിഥേയരായ ഖത്തറിനെ രണ്ട് ഗോളിന് തോൽപിച്ച് നെതർലൻഡ്സും അവസാന പതിനാറിൽ സ്ഥാനംപിടിച്ചു. ഏഴ് പോയിന്റോടെ ഡച്ചുകാർ ഗ്രൂപ്പ് ‘എ’യിൽ ഒന്നാമതെത്തി. കോഡി ഗാപ്കോയും ഫ്രെംഗി ഡി യോങുമാണ് ഗോളടിച്ചത്.
