കിളികൊല്ലൂര്‍ കേസ്; ‘മര്‍ദിച്ചത് ആരെന്നറിയില്ല’; ഉദ്യോഗസ്ഥരെ സംരക്ഷിച്ച് പൊലീസ് റിപ്പോര്‍ട്ട്
കൊല്ലം : കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനേയും പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സൈനികന്‍ വിഷ്ണുവിനും സഹോദരന്‍ വിഘ്‌നേഷിനും മര്‍ദ്ദനമേറ്റത് സ്റ്റേഷനില്‍ വെച്ച് തന്നെയാണെങ്കിലും മര്‍ദ്ദിച്ചതാരാണെന്നതില്‍ വ്യക്തയില്ലെന്നാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന് സഹോദരങ്ങള്‍ മൊഴി നല്‍കിയെങ്കിലും തെളിവുകളില്ല. അതിനാല്‍ മര്‍ദ്ദിച്ചതാരാണെന്ന് അറിയില്ല. സ്റ്റേഷന് പുറത്തുവച്ചാണ് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റതെന്ന പൊലീസ് വാദവും റിപ്പോര്‍ട്ട് തളളി സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് കണ്ടെത്താന്‍ ആയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങളുള്ളത്.
