വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു
താമരശ്ശേരി: വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. ഡി എഫ് ഒ യുടെ നിര്‍ദേശ പ്രകാരം താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാമ്പിനെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവക്കാണ് കേസ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന ക്ലാസിനിടെ പാമ്പിനെ മൈക്ക് പോലെ ഉപയോഗിച്ചുവെന്നാണ് പരാതി.
പാമ്പിനെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് കോഴിക്കോട് ഡി എഫ് ഒ യുടെ നിര്‍ദേശ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്
