പൂനൂർ മണ്ഡലം കെ .എൻ.എം. മദ്റസ സർഗ്ഗമേള തലയാട് സലഫി ജേതാക്കൾ
പൂനൂർ : തലയാട് വെച്ച് നടന്ന പൂനൂർ മണ്ഡലം കെ.എൻ.എം മദ്റസ കോംപ്ലക്സ് സർഗ്ഗ മേളയിൽ 418 പോയന്റുകളോടെ തലയാട് സലഫി മദ്റസ ജേതാക്കളായി. 330 പോയന്റുകൾ നേടി കോളിക്കൽ സലഫി മദ്റസയും 301 പോയന്റുകൾ നേടി വള്ളിയോത്ത് സലഫി മദ്റസയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കിഡ്സ് , ചിൽഡ്രൺ , ജൂനിയർ , സബ് ജൂനിയർ , സീനിയർ വിഭാഗങ്ങളിലായി 75 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ നടന്നത്. മണ്ഡലത്തിലെ മുഴുവൻ മദ്റസകളിലെയും വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.
" നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം " എന്ന പ്രമേയത്തിൻമേൽ ഡിസംബർ അവസാനവാരം കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് സർഗ്ഗമേള സംഘടിപ്പിച്ചത്.
പൂനൂർ മണ്ഡലം കെ.എൻ.എം. സെക്രട്ടരി അബ്ബാസ് മാസ്റ്റർ മേള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.കെ.അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. എം.എ. അബു ., ബഷീർ അഹമ്മദ്, വി.കെ.മുഹമ്മദ് മാസ്റ്റർ സംബന്ധിച്ചു. സമാപന സമ്മേളനത്തിൽ വി.കെ.സി. ഉമർ മൗലവി അധ്യക്ഷത വഹിച്ചു. ഡോ : രാമൻ മുഖ്യതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ദൈജ അമീൻ, ലാലി രാജു , ഐ.എസ്.എം. ജില്ലാ സെക്രട്ടരി ഷാനവാസ് മാസ്റ്റർ, ഐ.എസ്.എം. മണ്ഡലം പ്രസിഡണ്ട് വി.കെ.സി. റഹീം, മദ്റസ മുഫത്തിഷ് സുലൈമാൻ മുസ്ലിയാർ ചൊക്ലി, അബ്ദുൽ ജലീൽ സ്വലാഹി, പി.പി. അബ്ദുസ്സലാം മാസ്റ്റർ പ്രസംഗിച്ചു. മണ്ഡലം കോംപ്ലക്സ് സെക്രട്ടരി കെ.സുലൈമാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍