കേരളപ്പിറവി ദിനാഘോഷവും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി


താമരശ്ശേരി : ജി വി എച്ച് എസ് എസ് താമരശ്ശേരിയിൽ കേരളപ്പിറവി വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. രാവിലെ മുഴുവൻ കുട്ടികളെയും അണിനിരത്തി  കേരളത്തിന്റെ മാതൃക സ്ക്കൂൾ ഗ്രൗണ്ടിൽ രൂപീകരിച്ചു.  

വാർഡ് മെമ്പർ ഫസീല ഹബീബ്, പി.ടി എ പ്രസിഡണ്ട് അബ്ദുൽ മജീദ്, താമരശ്ശേരി ഡി ഇ ഓ മനോഹരൻ, എക്സൈസ് ഓഫീസർ പ്രിയ രഞ്ജൻ, വി എച്ച് സി പ്രിൻസിപ്പാൾ ഉമ്മു ക്കുൽസു, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ പ്രസാദ്, ഹെഡ്മിസ്ട്രസ്സ് ഗീതാമണി,സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അഗങ്ങൾ, സ്കൂൾ ജാഗ്രതാ സമിതി അംഗങ്ങൾ, ജനജാഗ്രതാ സമിതി അംഗങ്ങൾ  എന്നിവർ ലഹരി വിരുദ്ധ മനുഷ്യശൃംഖലക്ക് നേതൃത്വം നൽകി.  കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ജാഗ്രതാ സമിതി അംഗങ്ങൾ ഫ്ലാഷ് മോബും മൈം മിംഗും അവതരിപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍