12 വയസ്സുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ്
കണ്ണൂർ: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 26 വർഷം കഠിനതടവും 75,000 രൂപ പിഴയും. ഉദയഗിരി സ്വദേശിയായ കെ.വി. മുഹമ്മദ് ഷാഫിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്.
2017-ലാണ് കേസിനാസ്പദമായ സംഭവം. 12 വയസ്സുള്ള മദ്രസ വിദ്യാർഥിനിയെ അധ്യാപകനായ മുഹമ്മദ് ഷാഫി നിരന്തരം പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. തുടർന്നാണ് ഇയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍