താമരശ്ശേരി അയ്യപ്പൻ വിളക്ക് 17 ന് : പൂജാദ്രവ്യ സമർപ്പണം നടത്തി


താമരശ്ശേരിഅഖിലഭാരത അയ്യപ്പ സേവാസംഘം നേതൃത്വത്തിൽ ഡിസംബർ 17 ശനിയാഴ്ച താമരശ്ശേരിയിൽ നടത്തുന്ന 67-ാമത് അയ്യപ്പൻ വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ആഘോഷ കമ്മിറ്റി നേതൃത്വത്തിൽ പൂജാദ്രവ്യ സമർപ്പണം നടത്തി.
താമരശ്ശേരി ശ്രീ അയ്യപ്പ ഭജനമഠത്തിൽ നടന്ന ചടങ്ങിൽ ഭക്തജനങ്ങൾ വിളക്കുത്സവത്തിനാവശ്യമായ കർപ്പൂരം, ചന്ദനത്തിരി,എണ്ണ, നെയ്യ്, കൽക്കണ്ടം, മുന്തിരി, കരിമ്പ്, നാരങ്ങ, നാളികേരം, കൊട്ടത്തേങ്ങ, നെല്ല്, കളഭം, പനിനീർ , വിളക്കുതിരി, പൂജാപുഷ്പങ്ങൾ, പട്ട് തുടങ്ങിയവ സമർപ്പിച്ചു.
ഭജനമഠം പൂജാരി വി.കെ. പുഷ്പാംഗദൻ സ്വാമി പൂജാദ്രവ്യങ്ങൾ ഏറ്റുവാങ്ങി.
അയ്യപ്പസേവാസംഘം പ്രസിഡണ്ട് ഗിരീഷ് തേവള്ളി, ആഘോഷ കമ്മിറ്റി ചെയർമാൻ കെ.ശിവദാസൻ , കരുവാറ്റ ബാബു നമ്പൂതിരി, വി.എം. ശ്രീനിവാസൻ നായർ , നീലഞ്ചേരി ബാലകൃഷ്ണൻ നായർ ,
പി.ടി. മൂത്തോറകുട്ടി, കെ.
സരസ്വതി, സുധീഷ് ശ്രീകല , നാരായണൻ ശ്രീ ശാസ്ത, കെ.പി. ഷിജിത്ത്, എ.കെ. ബബീഷ് , അമ്മാളു അമ്മ, തങ്കം ശ്രീനിവാസൻ, രമണി മൂത്തോറകുട്ടി, നിഷ അശോകൻ , പ്രമീള ശശീന്ദ്രൻ
തുടങ്ങിയവർ സംബന്ധിച്ചു.
വിളക്കുത്സവം നടക്കുന്ന താമരശ്ശേരി കോട്ടയിൽ ക്ഷേത്രസന്നിധിയിൽ താൽക്കാലിക ക്ഷേത്രത്തിന്റെ കാൽ നാട്ടു കർമ്മം വെള്ളിയാഴ്ച നടക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് പ്രസാദ ഊട്ട് ക്ഷേത്രത്തിനു സമീപമുള്ള ആനന്ദ കുടീരത്തിൽ ശനിയാഴ്ച വൈകീട്ട് 6 മണിക്ക് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ഭജനമഠത്തിൽ നിന്നാരംഭിക്കും. കെട്ടിയാട്ടം, അയ്യപ്പന്റെ ഛായാചിത്രം, താലപ്പൊലി, പൂക്കാവടി, വാദ്യഘോഷങ്ങൾ എന്നിവയുമായി എഴുന്നള്ളിപ്പ് കെടവൂർ റോഡ്, ചാലപ്പറ്റ ശിവക്ഷേത്രം , കാരാടി , താമരശ്ശേരി ടൗൺ, കോവിലകം റോഡ്, ചുങ്കം വഴി കോട്ടയിൽ ക്ഷേത്രത്തിലെത്തും.
ക്ഷേത്രസന്നിധിയിൽ ഭജന, കരോക്കെ ഭക്തി ഗാനമേള എന്നിവ ഉണ്ടാകും.
ഞായറാഴ്ച പുലർച്ച വരെ പൊലിപ്പാട്ട്, പാൽക്കിണ്ടി എഴുന്നള്ളിപ്പ്, ആഴിപൂജ, കനലാട്ടം, തിരി ഉഴിച്ചിൽ, വെട്ടും തടവും , സമർപ്പണം തുടങ്ങിയ ചടങ്ങുകൾ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍