നന്മ കോരങ്ങാട് സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരമ്പര ഇന്നുമുതൽ തുടക്കമാവും


താമരശ്ശേരി കോരങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ (നന്മ) 11ആം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ ആദ്യ ദിവസമായ ഇന്ന് സുന്നി പ്രഭാഷണ രംഗത്ത് നിറഞ്ഞുനിൽക്കുന്ന പണ്ഡിതൻ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി സംസാരിക്കുന്നു. ഇന്ന് രാത്രി 7 മണിക്ക് തുടങ്ങുന്ന പരിപാടി മുൻ എംഎൽഎ വിഎം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.. സാമൂഹിക രാഷ്ട്രീയ മത രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.