19കാരിയായ ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ കസ്റ്റഡിയില്‍, സംഭവം പരപ്പനങ്ങാടിയില്‍
മലപ്പുറം: പരപ്പനങ്ങാടിയില്‍ ഭിന്നശേഷിക്കാരി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ബന്ധു വീട്ടിലേക്ക് പോകവേ വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ആണ് പീഡനത്തിനിരയായത്. ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ മൂന്ന് പേരെ പേരാമ്പ്ര പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെടുവ സ്വദേശികളായ മുനീര്‍,സജീര്‍ പ്രജീഷ് എന്നിവരെയാണ് പിടിയിലായത്. ഓട്ടോ ഡ്രൈവറാണ് സജീര്‍.
പേരാമ്പ്രയില്‍ നിന്ന് ബന്ധുവീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു കുട്ടി. വഴിതെറ്റിയാണ് പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. സഹായിക്കാമെന്ന് പറഞ്ഞാണ് പ്രതികളായ മുനീര്‍, പ്രജീഷ് എന്നിവര്‍ പെണ്‍കുട്ടിയെ സമീപിച്ചത്. അടുത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിരയാക്കുകയും ചെയ്‌തെന്നാണ് പരാതി. തുടര്‍ന്ന് മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറായ സജീറിനൊപ്പം കോഴിക്കോട്ടേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ശേഷം രക്ഷപ്പെട്ട പെണ്‍കുട്ടി കാസര്‍കോഡേക്ക് ട്രെയിനില്‍ കയറുകയും ചെയ്തു.
കാസര്‍കോഡ് എത്തിയ ശേഷം പൊലിസാണ് കോഴിക്കോടേക്ക് എത്തിച്ചത്. പെണ്‍കുട്ടി പൊലിസില്‍ പരാതി നല്‍കി. സൈബര്‍ പൊലിസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരും പേരാമ്പ്ര പൊലിസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍