നന്മ ഡയാലിസിസ് സെൻ്ററിന്റെ തറക്കല്ലിടൽ കർമ്മം ജനുവരി 5-ന്

താമരശേരി:  ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന നന്മ കോരങ്ങാട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ  ആരംഭിക്കുന്ന ഡയാലിസിസ് 
സെൻ്ററിന്റെ  തറക്കല്ലിടൽ കർമ്മം ജനുവരി 5-ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ്  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കു െമ ന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
 ഒന്നര കോടി രൂപയാണ്ചിലവ് പ്രതീക്ഷിക്കുന്നത്. തികച്ചും സൗജന്യ മായിരിക്കും സേവനങ്ങൾ. ആദ്യഘട്ടത്തിൽ 10 ഡയാലിസിസ് മിഷനുകളും ആധുനിക ഫിസിയോ തെറാപ്പി ഉപകരണങ്ങളും കോൺഫറൻസ് ഹാളും, മീഡിയ റൂമും സജ്ജീകരിക്കും.

നിരാലംബരായ 3 കുടുംബങ്ങൾക്ക് അന്തിയുറങ്ങാൻ  വീട്  നിർമിച്ച് നൽകിയതായും, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനത്തിന് പ്രോത്സാഹനം നൽകുക, മാരകമായ രോഗം കൊണ്ട് പ്രയാസ മനുഭവിക്കുന്നവർക്ക് ചികിത്സാ സഹായവും മരുന്നും നൽകുക, സൗജന്യ ആംബുലൻസ് സേ വനം, വിവാഹ ധനസഹായം,, തുടങ്ങിയ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇക്കാലയളവിൽ േനതൃത്വം
നൽകാൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. പരിപാടിയിൽ
 പി.കെ. കുഞ്ഞാലിക്കുട്ടി   എം.പി, പാണക്കാട്  അബ്ബാസ് അലി ശിഹാബ് തങ്ങൾ, എം.എൽ.എ മാരായ
 എം.കെ മുനീർ .നജീബ് കാന്തപുരം  തുടങ്ങിയവർ പങ്കെ ടുക്കും.

പരിപാടിയുടെ ഭാഗമായി ഡിസംബർ 16, 17, 18  തിയ്യതികളിൽ മതപ്രഭാഷണം സംഘടിപ്പിക്കുന്നു. 16-ന് സിംസാറുൽ ഹഖ് ഹുദവിയും, 17 ന് ഖലീൽ ഹുദവിയും, 18- ന് ചിറയിൻകീഴ്  നൗഷാദ് ബാഖവിയും  പ്രഭാഷണം  നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ നന്മ ജന.സെക്രട്ടറി അശ്റഫ് കോരങ്ങാട് ,സയ്യിദ് കോയ തങ്ങൾ, ടി.പി. അബ്ദുൽ മജീദ് , കെ.കെ.മജീദ്  , എ.പി.ഹബീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.