പുതിയ ഉയരങ്ങൾ തേടി സ്വർണം കുതിക്കുന്നു; കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില


ഡിസംബർ മാസത്തിൽ സ്വർണ്ണവില   പുത്തൻ ഉയങ്ങളിലേക്ക്. വർഷാവസാനത്തിലേക്ക് കടക്കുന്ന മാസം പവന് 40,000 രൂപ ലക്‌ഷ്യം വച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഡിസംബർ ഒന്നാം തിയതി പവന് 39,000 രൂപയായെങ്കിലും, ഡിസംബർ രണ്ട് വെള്ളിയാഴ്ച 400 രൂപ ഉയർന്ന് ഒരു പവന് 39,400രൂപ എന്ന നിലയിലെത്തി. നവംബർ മാസം 37,280 രൂപയിൽ തുടങ്ങി, പകുതി പിന്നിട്ടപ്പോൾ 39,000 രൂപയിലെത്തി. എന്നാൽ മാസം അവസാനിച്ചപ്പോൾ 39,000ത്തിന് താഴെ വില നിലനിർത്താൻ സാധിച്ചിരുന്നു.