മലയാള മനോരമ പത്രത്തിനെതിരെ താമരശ്ശേരിയിൽ നാട്ടുകാരുടെ പ്രതിഷേധം

താമരശ്ശേരി : കഴിഞ്ഞദിവസം മരണമടഞ്ഞ താമരശ്ശേരി സ്വദേശി കെഎസ്ആർടിസി ഡ്രൈവർ സിജീഷിനെ  അവഗണിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതിഷേധ പ്രകടനവും പത്രം കത്തിക്കുകയും ചെയ്തു.

മലപ്പുറം കൊണ്ടോട്ടിയിലെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയുടെ മരണം സുഹൃത്ത് അറസ്റ്റിൽ എന്ന  തലക്കൊട്ടിൽ മലയാള മനോരമ സിജീഷിൻ്റെ ഫോട്ടോയും ചേർത്ത് വാർത്ത നൽകിയതിനെതിരെ താമരശ്ശേരിയിൽ  നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.

അവശനിലയിലും മനോധൈര്യം കൈവിടാതെ ഒട്ടേറെ മനുഷ്യ ജീവനുകളെ സുരക്ഷിതരാക്കിയ
ഒരു ചെറുപ്പക്കാരന് മരണാനന്തര ബഹുമതിയർപ്പിക്കുന്നതിന് പകരം അയാളെയും കുടുംബത്തെയും സമൂഹമധ്യത്തിൽ താറടിച്ചു കാണിച്ച മനോരമയുടെ ആടിനെ പട്ടിയാക്കുന്ന പത്രപ്രവർത്തനത്തിനെതിരെ  നാട്ടുകാരുടെ പ്രതിഷേധം ഇരമ്പി .