ബഫർ സോൺ ഉപഗ്രഹ സർവ്വേ റിപ്പോർട്ട്‌ --ജനങ്ങളുടെ ആശങ്കയകറ്റണം

താമരശ്ശേരി : KSREC തയ്യാറാക്കിയ ബഫർ സോൺ ഉപഗ്രഹസർവ്വേ റിപ്പോർട്ട്‌ പുറത്തു വന്നതോടെ  ജനവാസമേഖലകളെ കുറിച്ച് ആശയകുഴപ്പത്തിലാ യെന്നും  ജനങ്ങൾക്കുണ്ടായ ആശങ്കയകറ്റ ണമെന്നും  കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ ബിജു കണ്ണന്തറ  ആവശ്യപ്പെട്ടു.

സർവ്വേ റിപ്പോർട്ട്‌ അപൂർണവും  അശാസ്ത്രീയവുമാണ്. സർവ്വേ നമ്പറുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ്  മാപ്പ് ഉണ്ടാക്കിയിരിക്കുന്നത്. സാധരണകാർക്ക് മനസിലാക്കാൻ സാധിക്കാത്ത ഗുരുതര പിഴവുകളുള്ള മാപ്പിനെ സംബന്ധിച്ച പരാതിയാണ് 10 ദിവസത്തിനുള്ളിൽ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്
ജനവാസ മേഖലകൾ നിർണയിക്കാൻ  വിവിധ  വകുപ്പുകളുടെ ഏകോപനത്തോടെ നേരിട്ടുള്ള സ്ഥലപരി ശോധന നടത്തി അതിരുകളും, റോഡുകളും പുഴകളും മാർക്ക്‌ ചെയ്തു  എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള മാപ്പ് പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.