കിണറ്റിൽ വീണു വിദ്യാര്‍ത്ഥി മരിച്ചു


മാവൂര്‍: കിണറ്റില്‍ വീണു വിദ്യാര്‍ഥി മരിച്ചു. മാവൂര്‍ കണ്ണം പിലാക്കല്‍ മുഹമ്മദ് നാദില്‍ (17)ആണ് മരിച്ചത്. പെരുവള്ളൂര്‍ നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. ഇന്നലെ അര്‍ദ്ധ രാത്രിയാണ് സംഭവം. സ്‌കൂളിന് സമീപത്തുള്ള ചാലിപ്പാടത്തുള്ള കിണറിലാണ് വീണത്. മീഞ്ചന്തയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റാണ് മൃതദേഹം പുറത്തെടുത്തത്.

തേഞ്ഞിപ്പലം പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: ഹംസക്കോയ (ശാഫി പൊക്കുന്ന്) മാതാവ്: നബീസ്(ഇരുവരും ഷാര്‍ജ).