കോരങ്ങാട് വീടുകളിൽ മോഷണം നടത്താൻ ശ്രമം; കള്ളനെ ഓടിച്ച് യുവാക്കൾ

താമരശ്ശേരി : കോരങ്ങാട് സമീപ പ്രദേശങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ച്  മോഷണം നടത്താൻ ശ്രമം.

ഞായറാഴ്ച രാത്രി 12 :30 ഓടെ കോരങ്ങാട് ലക്ഷംവീട് സമീപത്തെ വീട്ടിലാണ് മോഷണം ശ്രമം നടന്നത്.അർദ്ധനഗ്നനായ മോഷ്ടാവാണ് വീടിന് അകത്തു കയറാൻ ശ്രമം നടത്തിയത്.  വീട്ടിലെ ലൈറ്റ്  അണച്ചതിന് ശേഷം വീടിനു സമീപത്ത് മൊബൈൽ ഫോണിൽ ഫുട്ബോൾ കണ്ടിരിക്കുകയായിരുന്ന  യുവാവാണ് മോഷ്ടാവിനെ കണ്ടത് .തുടർന്ന് സമീപത്തെ യുവാക്കൾ ചേർന്ന് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടാൻ ശ്രമം നടത്തിയെങ്കിലും പിടികൂടാനായില്ല.  ഫുട്ബോൾ സമയങ്ങളിൽ മോഷ്ടാക്കളിൽ നിന്ന് രക്ഷനേടാൻ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.