അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു; ഏഴാം ക്ലാസുകാരനെതിരെ പോക്‌സോ കേസ്
എലത്തൂര്‍: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് ഏഴാം ക്ലാസുകാരനെതിരെ പോക്‌സോ കേസ്. ഒരു വര്‍ഷം മുമ്പ് അയല്‍വാസിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിനാണ് ചൈല്‍ഡ് ലൈന്‍ പരാതിയെത്തുടര്‍ന്ന് എലത്തൂര്‍ പൊലീസ് കേസെടുത്തത്. വീടിനരികില്‍വെച്ച് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ സ്വാഭാവത്തിലുണ്ടായ മാറ്റത്തെത്തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പീഡന വിവരം പുറത്തറിയുന്നത്.
