യുവതിയെ ബാധിച്ച ‘ജിന്ന്’ ഒഴിപ്പിക്കാൻ മന്ത്രവാദം; കെട്ടിയിട്ട് ക്രൂമമായി മർദ്ദിച്ചു, മന്ത്രവാദം നടന്നത് മൂന്നിടങ്ങളിൽ, യുവതിയുടെ മാതാവിനും മർദ്ദനം

 
ആലപ്പുഴയിൽ ദുർമന്ത്രവാദം നടന്നതായി പരാതി. യുവതിയെ ക്രൂരമായി മർദ്ദിച്ചു. യുവതിയുടെ ഭർത്താവും ബന്ധുക്കളും ദുർമന്ത്രവാദികളും അറസ്റ്റിൽ. തടയാൻ ശ്രമിച്ച യുവതിയുടെ മാതാവിനെയും മർദ്ദിച്ചതായി പരാതി.

ആലപ്പുഴ: ദുർമന്ത്രവാദത്തിന്റെ പേരിൽ ഇരുപത്തിയഞ്ചുകാരിയായ ഐടി ജീവനക്കാരി നേരിട്ടത് ക്രൂരമായ പീഡനം.ഭർത്താവ് അടൂർ പഴകുളം ചിറയിൽ കിഴക്കതിൽ അനീഷ് (34), ബന്ധുക്കളായ ഷാഹിന, ഷിബു, ദുർമന്ത്രവാദികളായ അൻവർ ഹുസൈൻ, ഇമാമുദീൻ, സുലൈമാൻ എന്നിവരെയാണ് ആലപ്പുഴ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഭരണിക്കാവ് പഞ്ചായത്തിലാണ് സംഭവം നടന്നത്. പുതുവച്ചാൽ തറയിൽ വീട്ടിൽ അനീഷാണ് ഭാര്യയുടെ ബാധ ഒഴിപ്പിക്കാനായി വീട്ടിലേക്ക് മന്ത്രവാദികളെ വിളിച്ചുവരുത്തുകയായിരുന്നു. ‌ ഭരണിക്കാവ് സ്വദേശിയായ അനീഷുമായി യുവതിയുടെ രണ്ടാംവിവാഹമായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഭർത്താവും ബന്ധുക്കളും ചേർന്ന് ദുർമന്ത്രവാദത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിക്കുകയാണെന്നാണ് പരാതി. കഴിഞ്ഞദിവസമാണ് ഐടി ജീവനക്കാരിയായ യുവതി ഇക്കാര്യം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭർത്താവ് അടൂർ പഴകുളം ചിറയിൽ കിഴക്കതിൽ അനീഷ് (34), ബന്ധുക്കളായ ഷാഹിന, ഷിബു, ദുർമന്ത്രവാദികളായ അൻവർ ഹുസൈൻ, ഇമാമുദീൻ, സുലൈമാൻ എന്നിവരെയാണ് ആലപ്പുഴ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഭരണിക്കാവ് പഞ്ചായത്തിലാണ് സംഭവം നടന്നത്. പുതുവച്ചാൽ തറയിൽ വീട്ടിൽ അനീഷാണ് ഭാര്യയുടെ ബാധ ഒഴിപ്പിക്കാനായി വീട്ടിലേക്ക് മന്ത്രവാദികളെ വിളിച്ചുവരുത്തുകയായിരുന്നു. ‌


ഈ മാസം 11ന് ആദിക്കാട്ടുകുളങ്ങരയിലെ വാടകവീട്ടിലെത്തിച്ചു മൂന്നാമതും മന്ത്രവാദം തുടർന്നു. ഇവിടെ മറ്റു മന്ത്രവാദികളും എത്തിയിരുന്നു. ഇവിടെ നിന്നും ഇറങ്ങി ഓടിയ യുവതിയെ പ്രതികൾ പിന്തുടർന്ന് പിടിക്കുകയായിരുന്നു. യുവതിക്ക് ഭ്രാന്താണെന്ന് വിളിച്ചുപറയുകയും ചെയ്തു. ഉപദ്രവം തടയാൻ ശ്രമിച്ച യുവതിയുടെ മാതാവിനെയും പ്രതികൾ മർദ്ദിച്ചെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഭര്‍ത്താവ് കടുത്ത അന്ധവിശ്വാസത്തിന് അടിമയാണെന്നാണ് യുവതിയുടെ ആരോപണം. വിവാഹത്തിന് ശേഷം ഇടക്കിടെ വന്ന് ഭർത്താവ് യുവതിയുടെ ചെവിയിൽ ചില മന്ത്രങ്ങൾ ഓതും. ഇത് പതിവായതോടെ യുവതി എതിർത്തു. തുടർന്ന് ജിന്ന് ബാധിച്ചെന്ന് പറഞ്ഞ് കുളത്തൂപ്പുഴ സ്വദേശിയായ സുലൈമാനെ ദുര്‍മന്ത്രവാദത്തിനായി വീട്ടിലെത്തിക്കുകയായിരുന്നു.

അതേസമയം ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ രണ്ട് ദിവസം മുമ്പ് തിരുവനന്തപുരം വെള്ളായണിയിൽ കവർച്ച നടന്നിരുന്നു. ആള്‍ദൈവം ചമഞ്ഞെത്തിയവരാണ് സ്വര്‍ണവും പണവും കവര്‍ന്ന് കടന്നു കളഞ്ഞത്. വെള്ളായണി സ്വദേശി വിശ്വംഭരനാണ് കവർച്ചയ്ക്ക് ഇരയായത്. ഇയാളുടെ പരാതിയെ തുടർന്ന് നേമം പോലീസ് അന്വേഷണം ആരംഭിച്ചു. 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയുമാണ് കവർന്നത്.