കോരങ്ങാട് ജി എൽ പി സ്കൂൾ വളപ്പിലെ മരത്തിൽ കൂടണഞ്ഞ തേനീച്ചയെ നീക്കം ചെയ്തു


താമരശ്ശേരി: കോരങ്ങാട് ജി എൽ പി സ്കൂൾ വളപ്പിൽ കുട്ടികൾക്ക് ഭീഷണിയാകുന്ന വിധത്തിൽ കൂടണഞ്ഞ തേനീച്ചയെ നീക്കം ചെയ്തു. 
സ്കൂൾ അധികൃതരുടെ ആവശ്യപ്രകാരം  തേനീച്ച കർഷകൻ എം ടി ജംഷീദ്  മരത്തിൽ കയറി തേനീച്ചയെ നീക്കം ചെയ്യുകയായിരുന്നു.