താമരശ്ശേരി യിൽ സിനിമ കാണാൻ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ
താമരശ്ശേരി: സിനിമ കാണാൻ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പുതുപ്പാടി തട്ടൂർ പറമ്പിൽ കോക്കാട്ട് സെൽസ് തോമസ്(35)നെയാണ് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം താമരശ്ശേരി മാളിൽ സിനിമ കാണാൻ എത്തിയ നെയ്യാറ്റിൻകര സ്വദേശി യായ യുവതിയെയാണ് ഇയാൾ അതിക്രമം നടത്തിയത്.പൊതു പ്രവർത്തക യായ യുവതിയെ നിരന്തരം ശല്യം ചെയ്തതിനെ തുടർന്നാണ്പ്രതികരിച്ചത്.സംഭവമറിഞ്ഞെത്തിയ താമരശേരി പൊലീസ് എസ്.ഐ.ശ്രീജിത്ത്,എ എസ്.ഐ ജയപ്രകാശ്,സി.പി.ഒ വിപിൻ എന്നിവർ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കി യ പ്രതിയെ റിമാൻഡ് ചെയ്തു.
