മുജാഹിദ് സമ്മേളനം ഇന്ന്


താമരശ്ശേരി:വിശ്വാസ ജീർണതകൾക്കും
അന്ധവിശ്വാസങ്ങൾക്കും
മയക്കുമരുന്ന് ഉൾപ്പെടെയുള്ള സാമൂഹ്യ തിന്മകൾക്കുമെതിരെ ജനങ്ങളെ ബോധവത് ക്കരിക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി – കോരങ്ങാട് സലഫി നഗറിൽ മുജാഹിദ് ആദർശ സമ്മേളനം ഇന്ന് .

വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയാണ് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ സമ്മേളനം സംഘടിപ്പിക്കുന്നത്.

സാമൂഹ്യ തിന്മകൾക്കെതിരെ പ്രാദേശിക കൂട്ടായ്മകൾ ശക്തിപ്പെടുത്തുക,
എല്ലാ വിഭാഗം ജനങ്ങളിലും വർധിച്ചു വരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ ബോധവത്കരണം,
ആത്മീയ സ്വഭാവ വിശുദ്ധിയുടെ പ്രവാചക പാഠങ്ങൾ പകർന്ന് നൽകുക, തീവ്രവാദ ചിന്തകൾക്കതിരെ ബോധവൽക്കരണം തുടങ്ങിയവയാണ് സമ്മേളന ലക്ഷ്യങ്ങൾ.
സമ്മേളനം വൈകുന്നേരം 4 മണിക്ക്  വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും.