വൈത്തിരിക്ക് സമീപം വാഹന അപകടം അഞ്ചുപേർക്ക് പരുക്ക്


വൈത്തിരി: പൂക്കോട് വൈറ്ററിനറി കോളേജിന് സമീപം ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്.

ബത്തേരിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന വിനോദയാത്രാസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്റ്റ് കാറിൽ ഇടിച്ചാണ് അപകടം. രാവിലെ 6.40 ന് ആയിരുന്നു സംഭവം