'ക്വട്ടേഷന്‍ സംഘം പണം ചോദിച്ച് ഭീഷണിപ്പെടുത്തി'; താമരശ്ശേരിയിലെ പ്ലാന്റേഷൻ ഉടമ
താമരശ്ശേരി :ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പണം ചോദിച്ചു ഭീഷണിപ്പെടുത്തുന്നതായി താമരശ്ശേരിയിലെ പ്ലാന്‍റേഷന്‍ ഉടമ. തോട്ടം പ്രശ്നങ്ങളില്ലാതെ നടത്തിക്കൊണ്ടുപോകണമെങ്കില്‍ 25 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം.
താമരശ്ശേരി പൊലിസ് പരാതി ഗൗരവമായി എടുത്തില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഭീഷണിപ്പെടുത്തിയവരെ തിരിച്ചറിഞ്ഞെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു പൊലിസ് അറിയിച്ചു.
