കെഎംസിടി മെഡിക്കൽ കോളേജും മില്ലത്ത് സാന്ത്വനവും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

താമരശ്ശേരി : ഡിസംബർ 28 ,29 ,30 തീയതികളിൽ  കോഴിക്കോട് വെച്ച് നടത്തപെടുന്ന INL സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി താമരശ്ശേരി പഞ്ചായത്ത് പൂക്കോട് വെച്ച് കെഎംസിടി മെഡിക്കൽ കോളേജും മില്ലത്ത് സാന്ത്വനവും സംയുക്തമായി നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉൽഘടന കർമ്മം INL  സംസ്‌ഥാന  ജനറൽ സെക്രട്ടറി കാസിം വി ഇരിക്കൂർ നിർവഹിച്ചു, യോഗത്തിൽ  കെ.ട്ടി നാസർ അത്യക്ഷത വഹിച്ചു, NLU സംസ്‌ഥാന പ്രസിഡന്റും ഗ്രാമ പഞ്ചായത് മെമ്പറുമായ എ.പി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി.
 അബ്ദുൽ നാസർ ബാഖവി മലേഷ്യ, വാർഡ് മെമ്പർ ബുഷ്‌റ അഷ്‌റഫ്, മഹൽ കമ്മിറ്റി പ്രസിഡന്റ് വി.എം അബ്ദുള്ളകോയ ഹാജി, INL മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌റഫ് പുതുമ, INL പഞ്ചായത് പ്രസിഡന്റ് പി.കെ  മൊയ്‌ദീൻ കുട്ടി, INL പഞ്ചായത് ജനറൽ സെക്രട്ടറി കാദർകുട്ടി ചാലക്കര, INL ട്രഷറർ കാദർ വട്ടക്കുണ്ട്, ഷംസീർ പൂക്കോട്,തുടങ്ങിയ നേതാക്കൾ സംസാരിച്ചു. യോഗത്തിൽ മുനീർ പൂക്കോട് സ്വാഗതം പറഞ്ഞു, കുഞ്ഞി പൂക്കോട് നന്ദിയും പറഞ്ഞു. 
നാനൂറോളം വരുന്ന രോഗികളെ രോഗ നിർണ്ണയം നടത്തുകയും നൂറോളം ആളുകൾക്ക് ആവശ്യമായ മരുന്ന് നൽകുക്കയും ചെയ്തു.