ഒടുങ്ങാക്കാട് വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരി മരിച്ചു

താമരശ്ശേരി : വ്യാഴാഴ്ച   ഒടുങ്ങാക്കാട് മഖാമിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയായിരുന്ന പയോണ ചിറ്റക്കാട്ടുകുഴിയിൽ ഷമീറിന്റെ മകൾ ഫാത്തിമ ഷഹ്‌മ (8)ആണ് മരിച്ചത്.

മാതാവ്: മുഹ്സിന വെള്ളാറമ്പിൽ വള്ളിയാട്

സഹോദരങ്ങൾ: ഫാത്തിമ ഷഹാന, ആയിഷ സഫ .മയ്യിത്ത് നിസ്കാരം ന ബുധനാഴ്ച വള്ളിയാട് ജുമാമസ്ജിദിൽനടത്തും