വിവാഹ സൽക്കാരത്തിനിടെ ലിഫ്റ്റിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു.
താമരശ്ശേരി: കൂടത്തായിൽ വിവാഹ സൽക്കാരത്തിനിടെ ലിഫ്റ്റിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. കൂടത്തായി പുറായിൽ കാഞ്ഞിരാപറമ്പിൽ ദാസൻ(53) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കൂടത്തായിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം.
മുകളിലേക്ക് പോവുകയായിരുന്ന ലിഫ്റ്റിൽ ചാടിക്കയറാൻ ശ്രമിച്ചപ്പോൾ തലയടിച്ച് വീഴുകയായിരുന്നുവെന്ന് ഓഡിറ്റോറിയം നടത്തിപ്പുകാർ പറഞ്ഞു. തലക്ക് സാരമായി പരുക്കേറ്റ ദാസനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: അജിത. മക്കൾ: ആദിൽഷ, ആജിൻഷ. മരുമകൻ: സുജീഷ് മറിവീട്ടിൽതാഴം. സഹോദരങ്ങൾ: ലീല, രാധ, രാജൻ, രാജേഷ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍