സംഭാവന നൽകി


താമരശ്ശേരി : CPI(M) താമരശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിനു വേണ്ടി പുതുതായി പണി തീർത്ത കെ. മൂസ്സക്കുട്ടി സ്മാരക മന്ദിരത്തിൽ 2022 ഡിസംബർ 30ന് വെള്ളിയാഴ്ച പ്രവർത്തനം ആരംഭിക്കുകയാണ്.

ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് അന്നേ ദിവസം രാവിലെ 9 മണി മുതൽ നടത്തുന്ന സുഹൃത്സൽക്കാരത്തിന്റെ ഭക്ഷണ ചിലവിലേക്ക് DYFI കോരങ്ങാട് യൂണിറ്റ് നൽകിയ സംഭാവന ഏരിയ സെക്രട്ടറി, സ:കെ. ബാബുവിന്റെ സാന്നിധ്യത്തിൽ  സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ആർ. പി. ഭാസ്കരന് യുണിറ്റ് സെക്രട്ടറി ഷംസീർ വമ്പൻ കൈമാറി.
DYFI ബ്ലോക്ക് സെക്രട്ടറി മെഹറുഫ്, പ്രസിഡന്റ് അജയ് ഘോഷ്,യൂണിറ്റ്  പ്രസിഡന്റ്‌ റാഷിദ്‌ പി. സി, അഖിൽ , അഖിലേഷ് , രമനീഷ് കുട്ടൻ എന്നിവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍