പ്രതിഭാ സംഗമവും എൻ അബ്ദുല്ല മുസ്ലിയാർക്ക് സ്വീകരണവും നൽകി.
പൂനൂർ : താമരശ്ശേരി മേഖല എസ് കെ എസ് എസ് എഫ്. പ്രതിഭാ സംഗമവും സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എൻ അബ്ദുല്ല മുസ്ലിയാർക്ക് സ്വീകരണവും നൽകി. പൂനൂർ സമസ്ത മഹലിൽ സംഘടിപ്പിച്ച പരിപാടിയിൽ എൻ അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു .ഇബ്രാഹിം ഫൈസി കുട്ടമ്പൂർ മുഖ്യപ്രഭാഷണം നടത്ത കമ്മിറ്റിയുടെ ഉപഹാരം മേഖല ഭാരവാഹികളായ വാഹിദ് അണ്ടോണ ,സലാം കോരങ്ങാട് മുനീർ അഹമ്മദ് എന്നിവർ ചേർന്ന് എൻ അബ്ദുല്ല മുസ്‌ലിയാർക്ക് കൈമാറി.
മേഖല സർഗലയത്തിൽ വിജയികളായ പ്രതിഭകൾക്കുള്ള സർട്ടിഫിക്കറ്റും മൊമെന്റൊയും ചടങ്ങിൽവച്ച് വിതരണം ചെയ്തു .വാഹിദ് അണ്ടോണ അധ്യക്ഷനായ ചടങ്ങിൽ സലാം കോരങ്ങാട് ,മുനീർ അഹമ്മദ്, അനസ് ഇയ്യാട് ,ഫാസിൽ കോളിക്കൽ ഫാസിൽ തലയാട്,ഷംസീർ അവേലം. റഷാദ് കോരങ്ങാട് ,ഫാരിസ് തച്ചംപൊയിൽ ,താരിഖ് കുട്ടമ്പൂർ എന്നിവർ പങ്കെടുത്തു.
