കുരുന്നു കൈകളിൽ കുഞ്ഞിക്കോഴി' പദ്ധതി വെട്ടിഒഴിഞ്ഞ തോട്ടം ജി എൽ പി സ്കൂളിൽ

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കുരുന്നു കൈകളിൽ കുഞ്ഞിക്കോഴി പദ്ധതിയുടെ ഭാഗമായി വെട്ടിഒഴിഞ്ഞതോട്ടം ജി എൽ പി സ്കൂളിലെ നൂറിലേറെ വിദ്യാർഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.മൃഗസംരക്ഷണ വകുപ്പിന്റെ ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ എത്തിച്ചത്.

 കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് . മുഹമ്മദ് മോയത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റംസീന നരിക്കുനി വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സാജിത ഇസ്മായിൽ, പിടിഎ പ്രസിഡണ്ട് എ പി സംഷീർ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ ടി പി മുഹമ്മദ് അഷ്റഫ് സ്വാഗതവും കെ പി മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.