താമരശ്ശേരി ചുരത്തിൽ മാലിന്യ ശുചീകരണം നടത്തി.

കോഴിക്കോട് ഗവർൺമെന്റ് ആർട്സ് & സയൻസ് കോളേജ് മീഞ്ചന്ത ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്കൂളിൽ വെച്ച് നടക്കുന്ന എൻ.എസ്.എസ്
സപ്തദിന ക്യാമ്പിന്റെ ഭാഗമായി താമരശ്ശേരി ചുരം വ്യൂ പോയിന്റ് മുതൽ രണ്ടു കിലോമീറ്ററോളം മാലിന്യ ശേഖരണവും ശുചീകരണവും നടത്തി. കണലാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജീവ് കുമാർ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സുധീഷ്, ഭവ്യ ഭാസ്കർ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ റിയാസ്, കബീർ, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ, ജനറൽ സെക്രട്ടറി ഷൗക്കത്ത്, സിപിസി രാമൻ, അനിൽ കനലാട്, ഷമീർ എം.പി, ഗഫൂർ ഒതയോത്ത്, നൗഷാദ്, അർഷാദ്, റാഫി, സുരേഷ് തുടങ്ങിയ സമിതി പ്രവർത്തകരും പരിപാടിയിൽ പങ്കാളികളായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍