മലയോര ഹൈവേ, മലപുറം --- തലയാട് റോഡ് നിർമാണം അനിശ്ചിതത്തിൽ
ഏറെ പ്രാധാന്യതോടെ വാർത്തകളിൽ ഇടം പിടിച്ച മലയോര ഹൈവേയിൽ പെട്ട മലപുറം -തലയാട് റോഡിന്റെ നിർമാണം വർഷങ്ങൾ പിന്നിട്ടിട്ടും ആരംഭിച്ചിട്ടില്ല.
എന്നു പണി ആരംഭിക്കുമെന്നോ നിലവിലെ സാഹചര്യങ്ങൾ എന്താണെന്നോ അന്വേഷിച്ചാൽ കൃത്യമായ മറുപടി പറയാൻ അധികാരികൾക്ക് സാധിക്കുന്നുമില്ല.
കട്ടിപ്പാറ, പുതുപ്പാടി,പനങ്ങാട് പഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന നിർദിഷ്ട മലയോര ഹൈവേയിൽ ഉൾപ്പെട്ട ഒരു റീച്ച് മലപുറം തലയാട് റോഡിൽ പത്തു കിലോമീറ്റർ ഭാഗമാണ്.ചമൽ കട്ടിപ്പാറ തലയാട് പ്രദേശങ്ങളിലെ വികസനം ഈ റോഡിനെ ആശ്രയിച്ചാണ്.
നിലവിൽ ഈ റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്.
വാഹനങ്ങൾക്ക് സൈഡ് കൊടുത്ത് സുഗമമായി കടന്നു പോകാൻ പറ്റാത്ത സ്ഥിതിയാണ്. ടെൻഡർ കഴിഞ്ഞിട്ട് വളരെ നാളുകൾ കഴിഞ്ഞു എന്നറിയുന്നുണ്ടെങ്കിലും ഉത്തരവാദപ്പെട്ടവർ മൗനം പാലിക്കുകയാണ്.
സാധാരണ നടത്തുന്ന അറ്റകുറ്റ പണികൾ പോലും മുടങ്ങിയിരിക്കുന്നു.
റോഡ് പണി നടക്കുമോ എന്നു പോലും നാട്ടുകാർ സംശയിക്കുന്നു.
മലയോര ഹൈവേ നിർമാണ അനുമതിയിലെ അപാകതകൾ പരിഹരിച്ച് ഉടൻ നിർമാണം അരംഭിക്കണമെന്നു *ചമൽ ഫാർമേഴ്‌സ് ക്ലബ്* നേതൃയോഗം ആവശ്യപ്പെട്ടു. ക്ലബ് പ്രസിഡന്റ് ജോൺ സി യു അദ്ധ്യക്ഷം വഹിച്ചു. കെ വി സെബാസ്റ്റ്ൻ, ബാബു മാപ്പിളശ്ശേരി തങ്കച്ചൻ മുരിങ്ങാകുടി ,ബാബു കണ്ണന്തറ,ബിജു ഓരിൽ,ഷാജു കണ്ണന്തറ , ടോം മുളവേലികുന്നേൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി അഡ്വ ബിജു കണ്ണന്തറ സ്വാഗതവും ട്രഷറർ ബേബി കുടിയിരിക്കൽ നന്ദിയും പറഞ്ഞു.
