കോഴിക്കോട് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. ഉച്ചക്ക് രണ്ടുമണിക്ക് ശേഷമായിരുന്നു അപകടം. കുതിരവട്ടത്ത് നിന്ന് പൊറ്റമ്മലിലേക്ക് വരുന്ന റോഡിലാണ് അപകടമുണ്ടായത്. വളവിൽ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു.
ആരുടെയും പരിക്ക് ഗുരുതരമല്ല. കുറച്ചു കുട്ടികളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍