പുതുപ്പാടി യിൽ റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കെ യുവാവിനെ കാറിടിച്ചു തെറിപ്പിച്ചു

പുതുപ്പാടി:റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കെ യുവാവിനെ കാറിടിച്ചു തെറിപ്പിച്ചു.അപകടം വരുത്തിയ കാർ നിർത്താതെ പോയി.കാക്കവയൽ വെച്ച് ഇന്നലെ രാത്രി ഏഴോടെയാണ്  അപകടം,റോഡ് സൈഡിൽ നിർത്തിയിട്ട ബൈക്കിന് സമീപം സുഹൃത്തിനോട് സംസാരിച്ചു നിന്ന
നൗഫൽ പുതിയോട്ടിനെയാണ് അമിത വേഗതയിൽ വന്ന കാർ ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ 
നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ അദ്ദേഹം കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലാണ്  താമരശ്ശേരി പോലീസ് കേസ്‌ എടുത്തു അന്വേഷിച്ചു വരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍