വടകര: കാസർകോട് ജില്ലയിലെ മധുർ ക്ഷേത്രത്തിൽനിന്ന് ഗുരു സ്വാമി മുരളിയുടെ നേതൃത്വ ത്തിൽ കാൽനടയായി ശബ രിമലദർശനത്തിനു പുറപ്പെ 5 45 അംഗങ്ങളുള്ള സ്വാമി മാരുടെ സംഘത്തിനൊപ്പംഅപ്രതീക്ഷിതമായെത്തിയ ഒരാൾകൂടിയുണ്ടിപ്പോൾ, ഒരു തെരുവുനായ, കാഞ്ഞങ്ങാട് നി ത്യാനന്ദാശ്രമത്തിൽ വിശ്രമിക്കുമ്പോഴാണ് ഇവൻ സ്വാമിമാരുടെ അടുത്തെത്തുന്നത്.സ്വാമിമാരുമായി ഇണക്കം കാണിച്ച നായ, വി ശ്രമം കഴിഞ്ഞ് നടക്കാൻ തുടങ്ങിയ സ്വാമിമാരു ടെ കൂടെക്കൂടി. യാത്രയ്ക്കിടയിൽ വിശ്രമിക്കുമ്പോൾ സ്വാമിമാർ നൽകുന്ന വെള്ളവും ആഹാരവും കഴിച്ചാണ് യാത്ര. എവിടെയെങ്കിലും വെച്ച് നായ വഴി മാറിപ്പോവുമെന്നാണ് സ്വാമിമാർ ആദ്യം കരുതി യത്. എന്നാൽ, സ്വാമിമാരെയും കാഴ്ചക്കാരെയും അദ്ഭുതപ്പെടുത്തി 180 കിലോമീറ്റർ പിന്നിട്ട് ആ യാത്ര ഇപ്പോഴും തുടരുകയാണ്. രാത്രികളിൽ സ്വാമിമാർ തങ്ങുന്ന ക്ഷേത്രങ്ങളിൽ സ്വാമിമാരു ടെ സമീപം കിടന്നുറങ്ങും. രാവിലെ വീണ്ടും നട ത്തം തുടരും. കഴിഞ്ഞദിവസം സന്ധ്യയാണ് സ്വാ മിമാർ വടകരയിലെത്തിയത്.
പിന്നിട്ടത്130കിലോമീറ്റർ പിന്നിട്ട് ഇപ്പോഴും യാത്ര തുടരുന്നത്.

  ഇടയ്ക്ക് വഴിപിരിയൽ 

മുക്കാളി കഴിഞ്ഞ് ചോറോട് പാലംവരെ കൂ ടെയുണ്ടായിരുന്ന നായയെ കാണാനില്ല എന്ന വിവരം സ്വാമിമാർ അറിയുന്നത് വടകരയിലെ വി ശ്രമകേന്ദ്രമായ ഭഗവതി കോട്ടക്കൽ ക്ഷേത്രത്തി ലെത്തിയപ്പോഴാണ്.

ഇത്രയും കിലോമീറ്ററുകൾ നടന്നെത്തിയ നായ വഴിതെറ്റിയ വിവരമറിഞ്ഞ് വടകരയിലെ ഡോഗ് ലവേഴ്സ്പ്രവർത്തകരായ രജിലയും പ്രജിത്തു സ്വാമിമാരും അവർക്കൊപ്പം നൂറിലേറെ കിലോമീറ്ററായി കാൽനടയാത്ര തുടരുന്ന തെരുവുനായയും മൊക്കെ എത്തി മുക്കാളിമുതൽ മൂരാട് പാലം വ രെ നായയെ തിരഞ്ഞു. രാത്രി വൈകുംവരെ സ്വാ മിമാരും പ്രതീക്ഷയോടെ കാത്തിരുന്നു. രാവിലെ പയ്യോളിയിൽവെച്ച് നായ വീണ്ടും സ്വാമിമാരെ കണ്ടെത്തി ഒപ്പം ചേർന്നു.സ്വാമിമാർക്ക് പമ്പവരെ മാത്രമേ നായയെ ഒപ്പം കൂട്ടാൻ കഴിയും തിരിച്ച് നാട്ടിലേക്കുള്ള യാത്ര ടെ യിനിലുമാണ്. നായയെ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്ക സ്വാമിമാർക്കുണ്ട്. നായയെ പമ്പ

യിലെത്തിയശേഷം സംരക്ഷണം നൽകി തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഡോഗ് ലവേഴ്സ് കൂ ട്ടായയും നടത്തുന്നുണ്ട്.